അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍


കോന്നി: അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലും അനുനയശ്രമം തുടരുന്നുണ്ട്. കോന്നിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ അടൂര്‍ പ്രകാശ് എത്തില്ലെന്ന് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും അടൂര്‍ പ്രകാശ് പങ്കെടുത്തേക്കില്ല.


ഡിസിസി അപമാനിച്ചെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.




Sharing is Caring