ചെന്നൈ: പോലീസ് ജീപ്പില്‍ യൂണിഫോമില്‍ വെള്ളമടിച്ചു കിടന്ന വനിതാ പോലീസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വെള്ളമടിച്ച് പൂസായ പോലീസുകാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.
വനിതാ ഓഫീസര്‍ മദ്യപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കളുമൊത്താണ് ഇവര്‍ വെള്ളമടിച്ചത്. ഇതിനിടെ സുഹൃത്തുക്കള്‍ തന്നെ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.

മദ്യപിച്ച സമയത്ത് ഇവര്‍ ഡ്യൂട്ടിയിലായിരുന്നില്ല. എന്നാല്‍ പോലീസ് യൂണിഫോമില്‍ മദ്യപിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണ് അധികാരികള്‍ നല്കിയ വിശദീകരണം.













