അടാല പള്ളിയില്‍ സർവേക്ക് ഉത്തരവിടാൻ വിസമ്മതിച്ച് യു.പി കോടതി. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഉത്തർപ്രദേശിലെ കോടതിയുടെ ഉത്തരവ്.ആരാധന നിയമത്തിനെതിരെ വരുന്ന ഹരജികളില്‍ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുന്നതിന് കീഴ്കോടതിയെ സുപ്രീംകോടതി വിലക്കിയിരുന്നു.
ഈ വിധിയുടെ പശ്ചാത്തലത്തിലാണ് അടാല പള്ളിയില്‍ സർവേ നടത്താൻ യു.പി കോടതി അനുവദിക്കാതിരുന്നത്. ജുൻപൂർ സിവില്‍ജഡ്ജി സുധ ശർമ്മയുടേതാണ് ഉത്തരവ്. വലതുസംഘടനയായ സ്വരാജ് വാഹിനി അസോസിയേഷനാണ് ഇതുസംബന്ധിച്ച് ഹരജി നല്‍കിയത്.

14ാം നൂറ്റണ്ടാില്‍ നിർമിക്കപ്പെട്ട പള്ളി യഥാർഥത്തില്‍ ഹിന്ദുക്ഷേത്രമാണെന്നും അടാല ദേവിയാണ് ഇവിടെത്തെ പ്രതിഷ്ഠയെന്നുമാണ് ഹരജിയിലെ ആരോപണം.
ഫിറോസ് തുഗ്ലക് അധികാരം പിടിച്ചതിന് ശേഷമാണ് 13ാം നൂറ്റാണ്ടില്‍ ക്ഷേത്രം തകർത്ത് പള്ളി നിർമിക്കുകയായിരുന്നുവെന്നാണ് ഹരജിയിലെ ആരോപണം. എന്നാല്‍, സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
അതിനിർണായകമായ ഇടപെടലില്‍ 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളില്‍ അവകാശവാദമുന്നയിച്ചുള്ള പുതിയ കേസുകളൊന്നും കോടതികള്‍ സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. നിയമത്തിന്റെ സാധുത കോടതി പരിശോധിക്കും.













