അഞ്ചടി ഏഴ് ഇഞ്ച് നീളന്‍ മുടിയുമായി ഗിന്നസ് ബുക്കില്‍ പതിനാറുകാരി


ഡല്‍ഹി: ഏറ്റവും നീളം കൂടിയ മുടിയുമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കേറാന്‍ പതിനാറുകാരി. നിലാഷി പട്ടേലിന്റെ മുടിയുടെ നീളം അഞ്ചടി ഏഴ് ഇഞ്ചാണ്. നിലാഷിയെ അവളുടെ കൂട്ടുകാര്‍ ജര്‍മന്‍ ബാല കഥയിലെ സ്വര്‍ണ തലമുടിയുള്ള രാജകുമാരിയുടെ പേരായ ‘റപുന്‍സല്‍’ എന്ന വിളിക്കും. ആറു വര്ഷം മുന്‍പ് മുറിക്കനിരുന്ന മുടിയാണ് ഇപ്പോള്‍ ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്. ദിവസവും അമ്മയുടെ സഹായത്തോടെയാണ് നിലാഷി മുടി കെട്ടുന്നത്. മുടി ഒരു ഭാരമല്ലേ എന്ന് ചോദിക്കുന്നവരോട് നിലാഷിക്ക് ഒന്നേ പറയാനുള്ളു ‘എന്റെ മുടി എനിക്കൊരു ബാധ്യതയെ അല്ല, എന്റെ മുടി എന്റെ ഭാഗ്യമാണ്.’




Sharing is Caring