ന്യൂഡല്‍ഹി: ഫെഡറല്‍ മുന്നണി നീക്കങ്ങള്‍ പ്രായോഗികമല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ വിജയിക്കാറില്ലെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമാണ് സര്‍ക്കാരുണ്ടാക്കാനുള്ള സഖ്യം രൂപപ്പെടുക. 2019ലും അത്തരത്തില്‍ മാത്രമേ സംഭവിക്കൂവെന്നും യെച്ചൂരി വ്യക്തമാക്കി.













