അച്ഛനെ മകൻ വിഷം കൊടുത്തു കൊന്ന കേസിൽ മകനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു


തൃശൂർ അവണൂരിൽ അച്ഛനെ മകൻ വിഷം കൊടുത്തു കൊന്ന കേസിൽ പ്രതി മയൂരനാഥനെ തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ വൈകാതെ തെളിവെടുപ്പിന് കൊണ്ട് പോകും. കടല കറിയിൽ വിഷം കലർത്തിയാണ് അച്ഛൻ ശശീന്ദ്രനെ ആയുർവേദ ഡോക്ടറായ മകൻ കൊന്നത്. ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തിയാണ് സ്വയം വിഷം നിർമ്മിച്ചത്.


അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ക്രൂരതയിലേക്ക് നയിച്ചത്. അവണൂർ സ്വദേശിയായ ശശീന്ദ്രൻ (57) കൊല്ലപ്പെട്ടത് ഇന്നലെയാണ്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും രണ്ടു വീട്ടുപണിക്കാരും കടലിക്കറി കഴിച്ചിരുന്നു. മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ വിഷം സ്വയം നിർമിക്കുകയായിരുന്നു.




Sharing is Caring