പവലിയന്‍ എയ്റോ 13: ശക്തമായ എഎംഡി 7000 പ്രൊസസറോട് കൂടിയ അള്‍ട്രാ-ലൈറ്റ് ലാപ്ടോപ്പ് പുറത്തിറക്കി എച്ച്പി

കൊച്ചി: ഏറ്റവും പുതിയ പവലിയന്‍ എയ്റോ 13 നോട്ട്ബുക്കുകള്‍ പുറത്തിറക്കി എച്ച്പി. എച്ച്പിയുടെ ഏറ്റവും ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ എയ്റോ 13-ൽ ശക്തമായ എഎംഡി റൈസെന്‍ 7 പ്രൊസസറിനൊപ്പം റാഡിയോണ്‍ ഗ്രാഫിക്‌സും എത്തുന്നു. അതോടൊപ്പം തന്നെ 2.5 കെ റെസല്യൂഷന്‍ ഡിസ്‌പ്ലേയും 10.5 മണിക്കൂര്‍ ബാറ്ററി ബാക്കപ്പും ഇതിന്റെ മറ്റ് സവിശേഷതകളാണ്.

വാം ഗോൾഡ്, നാച്ചുറല്‍ സില്‍വര്‍, പേൽ റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമായ പവലിയൻ എയ്റോ 13-ന്റെ വില ഏകദേശം 72,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 13.3 ഇഞ്ച് 2.5 കെ റെസല്യൂഷനുള്ള ഐപിഎസ് ഡിസ്‌പ്ലേയാണ് എയ്റോ 13-ന്റേത്.

4-വശങ്ങളുള്ള ഇടുങ്ങിയ ബെസല്‍ സ്‌ക്രീന്‍ ഉപയോഗിച്ചാണ് ലാപ്ടോപ്പിന്റെ ഫ്ലിക്കർ രഹിത ഡിസ്‌പ്ലേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടു കൂടിയ നോയിസ് റിമൂവൽ അനാവശ്യ ബാക്ക്ഗ്രൗണ്ട് നോയിസ്സുകളെ ഒഴിവാക്കുന്നു.

പ്രകടനം

• സുഗമമായ പ്രകടനത്തിനായി എഎംഡി റൈസന്‍ 7000 സീരീസ് പ്രോസസര്‍ റൈസെന്‍ ഗ്രാഫിക്‌സ്

• വൈഫൈ 6 ഉപയോഗിച്ച് വിശ്വസനീയവും വേഗതയേറിയതുമായ കണക്റ്റിവിറ്റി

• തടസ്സമില്ലാത്ത പ്രവർത്തനത്തിനായി 10.5 മണിക്കൂര്‍ നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫ്

• മികച്ച വീഡിയോ കോളുകള്‍ക്കായി എഐ നോയ്‌സ് റിമൂവല്‍

ഡിസൈന്‍

• പോര്‍ട്ടബിലിറ്റി ഉറപ്പാക്കാന്‍ 970 ഗ്രാം ഭാരം

• നാല് നിറങ്ങളില്‍ ലഭ്യമാണ് – റോസ് പേല്‍ ഗോള്‍ഡ്, വാം ഗോള്‍ഡ്, നാച്ചുറല്‍ സില്‍വര്‍

വില

• റൈസണ്‍ 5 പ്രൊസസറോടു കൂടിയ എച്ച് പി പവിലിയന്‍ എയ്‌റോ 13, 72,999 രൂപ മുതൽ ലഭ്യമാണ്.

• റൈസണ്‍ 7 പ്രൊസസറോടു കൂടിയ 1 ടിബി എസ്എസ്ഡിയുള്ള എച്ച് പി പവിലിയന്‍ എയ്‌റോ 13- ന്റെ പ്രാരംഭ വില 82,999 രൂപയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *