അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട്; പുനര്‍വിചാരണ നടത്താന്‍ ഉത്തരവ്


അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പുനര്‍വിചാരണ നടത്താന്‍ ഇറ്റലിയിലെ പരമോന്നത കോടതിയുടെ ഉത്തരവ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫിന്‍മെക്കാനിക്ക കമ്പനിയുടെ മുന്‍ മേധാവി, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് മുന്‍ സിഇഒ എന്നിവരെയാണ് വീണ്ടും വിചാരണ നടത്താന്‍ മേല്‍ക്കോടതി ഉത്തരവിട്ടത്.


കഴിഞ്ഞ ഏപ്രിലിലാണ് ഫിന്‍മെക്കാനിക്ക കമ്പനി മുന്‍ മേധാവി ഗിസപ്പെ ഓര്‍സിക്ക് നാലര വര്‍ഷത്തേയും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് മുന്‍ സിഇഒ ബ്രൂണോ സ്പാഗ്‌നോളിനിക്ക് നാലു വര്‍ഷവും തടവും ഇറ്റലിയിലെ മിലാന്‍ കോടതി ശിക്ഷിച്ചിരുന്നത്. കോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീല്‍ കണക്കിലെടുത്താണ് മേല്‍ക്കോടതിയുടെ വിധി. ഇതോടെ ഇരുവരുടേയും ശിക്ഷ മരവിപ്പിച്ചു.


യുപിഎ ഭരണകാലത്ത് നടന്ന വമ്പന്‍ അഴിമതികളിലൊന്നാണ് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി. 2010 ഫെബ്രുവരി മാസത്തില്‍ ഭാരത പ്രസിഡന്റ്, പ്രധാനമന്ത്രി, മറ്റു വിവിഐപികള്‍ എന്നിവര്‍ക്ക് സഞ്ചരിക്കാനായി പന്ത്രണ്ടു അഗസ്റ്റ വെസ്റ്റ്ലണ്ട് അണ 101 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.



Sharing is Caring