അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്ന് സി.പി.ഐ സംഘടന റിപ്പോര്‍ട്ട്


കൊല്ലം: സി.പി.ഐ കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയെന്ന് സി.പി.ഐ സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്നും സ്‌ത്രീധനം വാങ്ങുന്ന പ്രവണതപോലും അംഗങ്ങള്‍ക്കിടയിലുണ്ടെന്നും കുറ്റപ്പെടുത്തുന്നുണ്ട് സംഘടന റിപ്പോര്‍ട്ട്.


പാര്‍ട്ടിക്കകത്ത് തുറന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും ഇല്ലാതാകുന്നു. ചില നേതാക്കള്‍ ദ്വീപ് പോലെ പ്രവര്‍ത്തിക്കുന്നു. കേഡര്‍മാര്‍ ഇല്ലാതാകുന്ന അവസ്ഥ നേതൃത്വത്തിന്‍റെ വീഴ്ചയാണ്. വിഭാഗീയത പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ബാധിച്ചിരിക്കുന്നു. വ്യക്ത്യാധിഷ്ഠിതമായ വിഭാഗീയതക്ക് പോലും സൈദ്ധാന്തിക പരിവേഷം നല്‍കുന്നു. അവരെ ചോദ്യം ചെയ്യാന്‍ പോലും അണികള്‍ക്ക് ഭയമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.




Sharing is Caring