പുതിയ അപ്ഡേറ്റുമായി വീണ്ടും യൂട്യൂബ് മ്യൂസിക്; ഇനി നോ ഡിസ് ലൈക്ക്


വീണ്ടും പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്. ഇത്രയും നാള്‍ ഉണ്ടായിരുന്ന ഡിസ് ലൈക്ക് ബട്ടണ്‍ പുതിയ അപ്ഡേറ്റ് മുതല്‍ യൂട്യൂബ് മ്യൂസിക്കില്‍ ഉണ്ടാകില്ല.


പക്ഷേ ഉപയോക്താക്കളുടെ ഇഷ്ടം പഠിക്കുന്നതിനും മികച്ച നിര്‍ദ്ദേശങ്ങളും പ്ലേലിസ്റ്റുകളും കൊണ്ടുവരുന്നതിനും ആവശ്യമായ ലൈക്ക് ബട്ടണ്‍ ഗൂഗിള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇനി മുതല്‍ പ്ലേ സ്‌ക്രീനിന്റെ മുകളില്‍ ഒരു പുതിയ ഓപ്ഷന്‍ ഉണ്ടാകും. ഒരു ഗാനം എവിടെ നിന്നാണ് പ്ലേ ചെയ്യുന്നതെന്ന് അറിയാന്‍ ഈ ഓപ്ഷന്‍ ഉപയോക്താക്കളെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ലേഔട്ടിനെ സങ്കീര്‍ണ്ണമാക്കുന്നതായി തോന്നിയേക്കാം.

എന്നാല്‍ നിങ്ങളുടെ പാട്ട് ഏത് ആല്‍ബത്തിലുള്ളതാണ്, പ്ലേലിസ്റ്റ് അല്ലെങ്കില്‍ ക്യൂവില്‍ ഉള്‍പ്പെടുന്നുവെന്ന് എന്നൊക്കെയറിയാന്‍ ഇനി എളുപ്പമാകും.

ഡിസ്‌ലൈക്ക് ബട്ടണ്‍ നിലവിലില്ലാത്തതിനാല്‍ പാട്ടിന്റെ പേരും കലാകാരന്റെ വിശദാംശങ്ങളും ഇടതുവശത്തായി കാണാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ട് വര്‍ക്കിന് തീം നല്‍കാത്തതും വെളുത്ത പശ്ചാത്തലം ലഭിക്കുന്നതുമായ പോസ് ആന്‍ഡ് പ്ലേ ബട്ടണും പുതിയ അപ്ഡേറ്റിലുണ്ട്.



Sharing is Caring