യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആരോപണം;കേസ് സി ബി ഐ ക്ക് വിടാന്‍ ആലോചന


യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആരോപണവുമായി ബന്ധപ്പെട്ടെടുത്ത് കേസ് സി ബി ഐ ക്ക് വിടാന്‍ ആലോചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രോപ്പര്‍ട്ടിയായ വോട്ടര്‍ ഐ ഡി കാര്‍ഡ് വ്യാജമായുണ്ടാക്കിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്നുള്ളതും വിപുലമായ അന്വേഷണം ഇക്കാര്യത്തില്‍ വേണം എന്നുള്ളതും കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കേസ് സി ബി ഐക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നത്.വ്യാജ തിരിച്ചറിയാല്‍ കാര്‍ഡ് രൂപീകരിച്ച മൊബൈല്‍ ആപ്പ് ഏതെന്നും അതുണ്ടാക്കിയത് ആരെന്നും തിരിച്ചറിയാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.


സി ആര്‍ കാര്‍ഡ് എന്ന് ആപ്‌ളിക്കേഷന്‍ വഴിയാണ് കാര്‍ഡുകള്‍ വ്യാജമായുണ്ടാക്കിയതെന്നാണ് ആരോപണം. ഇത് നിര്‍മ്മിച്ചതാരാണെന്ന് കണ്ടെത്താന്‍ ഗൂഗിളിന് അപേക്ഷ നല്‍കും.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുതന്നെ ഈ ആപ്‌ളിക്കേഷന്‍ പൊലീസ് കണ്ടെടുത്തു. വ്യാജ വോട്ടേഴ്‌സ് ഐ ഡികാര്‍ഡുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഈ ആപ്‌ളിക്കേഷന്‍ ഉണ്ടാക്കിയതെന്നും പൊലീസ് കരുതുന്നു. ഗൂഗളില്‍ പ്‌ളേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലെ ലഭിക്കാത്തതാണ് ഈ ആപ്പ് എന്നതാണ് ഈ വഴിക്കുന്ന സംശയം വര്‍ധിപ്പിക്കുന്നത്്.വ്യാജ തിരിച്ചറിയാല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന് സ്ഥിരീകരിച്ചാല്‍ അവ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ പോര്‍ട്ടലില്‍ അ്പ് ലോഡ് ചെയ്‌തോ എന്ന് കണ്ടെത്തണം. അങ്ങിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ഗുരുതരമായ കുറ്റകൃത്യമായിരിക്കും.




Sharing is Caring