കളമശ്ശേരിയിൽ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ .വെസ്റ്റ് ബംഗാൾ ഹൗറ സ്വദേശിയായ ഇമ്രാനാണ് (27) പിടിയിലായത്.കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ മെഡിക്കൽ കോളജ് റോഡിന്റെ ഭാഗത്തുവെച്ച് പ്രതിയെ 2080 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.













