പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്‍റെ 2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം ത്രൈമാസത്തെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. വരുമാനത്തിലും ആസ്തി ഗുണനിലവാരത്തിലും ബാങ്ക് വലിയ മുന്നേറ്റമാണ് നടത്തിയത്. നാലാം പാദത്തില്‍ ബാങ്കിന്‍റെ അറ്റാദായം . 44.7 ശതമാനം വര്‍ധിച്ചു 1068 കോടി രൂപയായി. അറ്റ പലിശ വരുമാനം 15.9 ശതമാനം ഉയര്‍ന്ന് 2,638 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 23.1 ശതമാനം വര്‍ധിച്ച് 1,618 കോടി രൂപയിലെത്തി .ചെലവും വരുമാനവും തമ്മിലുള്ള അനുപാതം 67.3 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി മെച്ചപ്പെട്ടു. ആസ്തിയിന്മേലുള്ള ആദായം 1.0 ശതമാനമായി ഉയര്‍ന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം അറ്റാദായം 44.5 ശതമാനം വര്‍ധിച്ചു 3,476 കോടി രൂപയായി.. ബാങ്കിന്‍റെ മൊത്തം നിക്ഷേപം 3 ലക്ഷം കോടി എന്ന നാഴികക്കല്ല് പിന്നിട്ടു.12.1 ശതമാനം വര്‍ധിച്ചു 3,18,969 കോടി രൂപയായി.
2026 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 82 പുതിയ ശാഖകള്‍ തുറന്നു. ഇതോടെ ഇന്ത്യയിലുടനീളമുള്ള ആകെ ശാഖകളുടെ എണ്ണം 1,334 ആയി. കൂടാതെ 1,364 എടിഎമ്മുകളും ബാങ്കിനുണ്ട്.

യെസ് ബാങ്ക് 2026 സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത് വളരെ ശക്തമായ നിലയിലാണ്. നിക്ഷേപങ്ങളിലും വായ്പകളിലും മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു. എസ്എംബിസി ബാങ്കിന്‍റെ ഏറ്റവും വലിയ ഓഹരി ഉടമയായത് ആഗോളതലത്തില്‍ ബാങ്കിന് ലഭിക്കുന്ന വിശ്വാസ്യതയുടെ അടയാളമാണെന്ന് യെസ് ബാങ്ക് എംഡിയും സിഇഒയുമായ വിനയ് എം. ടോണ്‍സെ പറഞ്ഞു.













