കൊച്ചി: കേരളത്തിൽ നാല് അത്യാധുനിക ബ്ലൂ സ്ക്വയർ ഔട്ട്‌ലെറ്റുകളുമായി ഇന്ത്യ യമഹ മോട്ടോർ (IYM) പ്രൈവറ്റ് ലിമിറ്റഡ്. ഇൻഡൽ ഓട്ടോമോട്ടീവ്സ് കൊച്ചി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കളമശ്ശേരിയിലും, മാമംഗലത്തും ആലുവ പെരിങ്ങാട് മോട്ടോഴ്‌സിന്റെയും തൃശ്ശൂർ ചീരൻസ് ഓട്ടോ ഏജൻസിയുടെയും കീഴിലുമാണ് പുതിയ ബ്ലൂ സ്ക്വയർ ഷോറൂമുകൾ ആരംഭിക്കുന്നത്. സെയിൽസ്, സർവീസ്, സ്പെയർ സപ്പോർട്ട് തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതെല്ലാം പുതിയ ഷോറൂമുകളിൽ ലഭിമാകും.
ബ്ലൂ സ്‌ക്വയര്‍ ഡീലര്‍ഷിപ്പുകളില്‍ യമഹയുടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും കാര്യക്ഷമമായ എന്‍ഡ്-ടു-എന്‍ഡ് സെയില്‍സ്, മികച്ച സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ് സപ്പോര്‍ട്ട് എന്നിവ യമഹ ഉറപ്പുനൽകുന്നു. ഓരോ ഉപഭോക്താവിനും വ്യക്തിഗത സമീപനം ഉറപ്പാക്കുന്നതിലൂടെ യമഹ റേസിംഗ് ലോകത്തേക്ക് ഉപഭോക്താക്കൾക്ക് ഒരു പുതിയ വാതിൽ തുറക്കാൻ ബ്രാൻഡ് ലക്ഷ്യമിടുന്നു.

ഈ പ്രീമിയം ഔട്ട്‌ലെറ്റുകളുടെ ഓരോ വിഭാഗവും അന്തർദേശീയ മോട്ടോർസ്‌പോർട്ടുകളിൽ ആഴത്തിൽ വേരൂന്നിയ ഒരു ആഗോള ബ്രാൻഡുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ്. ബ്രാൻഡിന്റെ അഭിമാനകരമായ റേസിംഗ് പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ബ്ലൂവിലൂടെ ഉപഭോക്താക്കളുമായി ഒരു തൽക്ഷണ ബന്ധം സ്ഥാപിക്കുകയും, സ്ക്വയറിലൂടെ യമഹയുടെ ഇരുചക്രവാഹനങ്ങളുമായി കണക്‌റ്റുചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് ഒരു പ്ലാറ്റ്‌ഫോം ഒരുക്കുകയുമാണ് പുതിയ ഷോറൂമുകളുടെ ലക്ഷ്യം.
വിൽപ്പനയിലും പിന്തുണയിലും ഒരു വ്യവസായ-മുന്നേറ്റ അനുഭവം നൽകുന്നതിനൊപ്പം, യമഹയുടെ എക്‌സ്‌ക്ലൂസീവ് ബൈക്കർ കമ്മ്യൂണിറ്റിയായ ബ്ലൂ സ്‌ട്രീക്‌സ് റൈഡർമാർക്കുള്ള ഒരു പ്ലാറ്റ്‌ഫോമായി ബ്ലൂ സ്‌ക്വയർ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു.
യമഹയുടെ മാക്സി-സ്പോർട്സ് അറോസ് 155 സ്‌കൂട്ടർ ബ്ലൂ സ്ക്വയർ ഷോറൂമുകൾ വഴി മാത്രമായി വിൽക്കുമ്പോൾ, ഈ പ്രീമിയം ഔട്ട്‌ലെറ്റുകൾ വൈ ഇസഡ് എഫ് – ആർ15 വി4 (155 സിസി), വൈ ഇസഡ് എഫ് – ആർ15എസ് വി3 (155 സിസി), എം റ്റി 15 വി2 (155 സിസി); ബ്ലൂ-കോർ ടെക്നോളജി മോഡലുകളായ എഫ് ഇസഡ് എസ്- ഫൈ വേർഷൻ 4.0 (149 സിസി), എഫ് ഇസഡ് എസ്- ഫൈ വേർഷൻ 3.0 (149 സിസി), എഫ് ഇസഡ്- എക്സ് (149 സിസി), ഫാസിനോ 125 എഫ് ഐ ഹൈബ്രിഡ് (125 സിസി), റേ ഇസഡ് ആർ 125 എഫ് ഐ ഹൈബ്രിഡ് (125 സിസി), റേ ഇസഡ് ആർ സ്ട്രീറ്റ് റാലി 25 എഫ് ഐ ഹൈബ്രിഡ് (125 സിസി) ഉൾപ്പെടെ അപ്‌ഡേറ്റ് ചെയ്‌ത 2023 ലൈൻ-അപ്പ് പ്രീമിയം ഇരുചക്രവാഹനങ്ങളും പ്രദർശിപ്പിക്കുന്നു. പ്രീമിയം ബ്ലൂ സ്‌ക്വയർ ഔട്ട്‌ലെറ്റുകളിൽ ഏറ്റവും പുതിയ യമഹ ആക്സസറികൾ, ഔദ്യോഗിക വസ്ത്രങ്ങൾ, സ്പെയർ പാർട്സ് എന്നിവയും ലഭ്യമാകും.
ഡീലർഷിപ്പ് പേരുകൾ
ലൊക്കേഷൻ
ഷോറൂം ഏരിയ
ഇൻഡൽ ഓട്ടോമോട്ടീവ്സ് കൊച്ചി പ്രൈവറ്റ് ലിമിറ്റഡ്.
കളമശ്ശേരി, കൊച്ചി
2,442 ചതുരശ്ര അടി
ഇൻഡൽ ഓട്ടോമോട്ടീവ്സ് കൊച്ചി പ്രൈവറ്റ് ലിമിറ്റഡ്.
മാമംഗലം, കൊച്ചി
1,980 ചതുരശ്ര അടി
പെരിങ്ങാട് മോട്ടോഴ്സ്
ആലുവ
2,329 ചതുരശ്ര അടി
ചീരൻസ് ഓട്ടോ ഏജൻസി
തൃശൂർ
1,760 ചതുരശ്ര അടി













