ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാന്‍സില്‍ അന്തരിച്ചു


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാന്‍സില്‍ അന്തരിച്ചു. 119 വയസ്സ് തികയുന്നതിന് ഒരു മാസം മുന്‍പാണ് ലൂസില്‍ റാന്‍ഡണ്‍ അന്തരിച്ചത്.കന്യസ്ത്രിയായതിന് ശേഷം സിസ്റ്റര്‍ ആന്‍ഡ്രി എന്നാണ് ഇവര്‍ അറിയപ്പെട്ടത്.


ഫ്രാന്‍സിലെ ടൗലോണ്‍ പട്ടണത്തിലെ റിട്ടയര്‍മെന്റ് ഹോമിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. 1904 ല്‍ ഫ്രബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് ലൂസില്‍ റാന്‍ഡണ്‍ ജനിച്ചത്. 1944-ലാണ് കന്യസ്ത്രിയായി മാറിയത്. ഉറക്കത്തിനിടയില്‍ ആയിരുന്നു മരണം സംഭവിച്ചതെന്ന് ഇവരുടെ വക്താവ് അറിയിച്ചു.


ജെര്‍ണിറ്റോളജി റിസര്‍ച്ച്‌ ഗ്രൂപ്പിന്റ് കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ലൂസില്‍ റാന്‍ഡണ്‍ . കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിതയായെങ്കിലും രോഗത്തെ വിജയകരമായി അതിജീവിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു ലൂസില്‍ റാന്‍സണിന്റെ 118ാം പിറന്നാളിന് . ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ആശംസ അറിയിച്ചിരുന്നു.



Sharing is Caring