ലോക ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു


വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ വലപ്പാട് യൂണിറ്റിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു തൃപ്രയാർ ടി എസ് ജി എ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് സി. സി. മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ അംഗങ്ങൾക്ക് മണപ്പുറം ഫൗണ്ടേഷൻ മനേജിങ് ട്രസ്റ്റീ വി. പി. നന്ദകുമാർ ഭക്ഷ്യകിറ്റുകൾ നൽകി. വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വലപ്പാട് യുണിറ്റ് സെക്രട്ടറി രാജേഷ് വിജയൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മണപ്പുറം ജുവലേർസ് മാനേജിങ് ഡയറക്ടർ സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ്, വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹികളായ ആർ. രമേശൻ, ബാലസുബ്രഹ്മണ്യം, സുഗതൻ, എം. ജി. മാധവൻ, നാട്ടിക മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിൽ, വലപ്പാട് പഞ്ചായത്ത് മെമ്പർമാരായ ഷൈൻ എൻ. വി, ഫാത്തിമ സലിം, ബി. ജെ. പി. വലപ്പാട് കമ്മിറ്റി അംഗം ഷൈജു കൊട്ടുക്കൽ എന്നിവർ പ്രസംഗിച്ചു.




Sharing is Caring