കൊയിലാണ്ടി: സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സക്ക് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുവോണനാളിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി താലൂക്കാശുപത്രിയുടെ മുമ്പിൽ പ്രതിഷേധ സമരം നടത്തി.
DCC പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ 1ഉദ്ഘാടനം ചെയ്തു.
കോവിഡ് കാരണം തൊഴിലും, വരുമാനവും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ പാവങ്ങളോട് സർക്കാർ ആശുപത്രികളിലെ ചികിത്സക്ക് പണം ഈടാക്കാനുള്ള തീരുമാനം കണ്ണിൽചോര ഇല്ലാത്ത നടപടിയാണന്നും ഒരു സർക്കാരിനും ഇതിലും വലിയ ക്രൂരത കാണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളിൽ പോലും ചികിത്സയും, വാക്സിനും സൗജന്യമാക്കുകയും പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുകയുമൊക്കെ ചെയ്യുമ്പോഴാണ് കേരളത്തിൽ ഇത്തരത്തിൽ മനുഷ്യത്വരഹിതമായ നടപടികളെന്നും ഇത് പൊതുവേ ദുരിതത്തിലായ ജനങ്ങളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എടുത്തെറിയുന്നതിനു തുല്യമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ അദ്ധ്യക്ഷനായി
പിരത്നവല്ലി, രാജേഷ് കീഴരിയൂർ, കെ.പി.വിനോദ്കുമാർ, സി.ഗോപിനാഥ്, മനോജ് പയറ്റുവളപ്പിൽ, ടി.കെ.ഗോപാലൻ, കെ.അബ്ദുൾഷുക്കൂർ, നടേരി ഭാസ്കരൻ, കെ.വത്സരാജ്, പുനത്തിൽജമാൽ, അൻസാർ.എം.കെ, പി.കെ.പുരുഷോത്തമൻ, തൻഹീർ കൊല്ലം, വി.പി.പ്രമോദ്, വി.കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.













