മോട്ടോര്‍ വാഹനവകുപ്പില്‍ കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കലില്‍ വ്യാപകക്രമക്കേട്


മോട്ടോര്‍ വാഹനവകുപ്പില്‍ കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യാപകക്രമക്കേടുകള്‍ കണ്ടെത്തി . കാലാവധികഴിഞ്ഞ് ഒരുവര്‍ഷത്തിനുശേഷം ലൈസന്‍സ് പുതുക്കിനല്‍കുമ്പോള്‍ നിര്‍ബന്ധമായും റോഡ് ടെസ്റ്റും കണ്ണുപരിശോധനയും നടത്തണമെന്നാണ് നിയമം.


ഇത് തെറ്റിച്ച് ലൈസന്‍സ് പുതുക്കിനല്‍കിയ മൂന്ന് എം.വി.ഐ.മാരെ സസ്‌പെന്‍ഡ് ചെയ്തു.മുമ്പ് അഞ്ചുകൊല്ലം കഴിഞ്ഞാല്‍ മാത്രമാണ് റോഡ് ടെസ്റ്റ് നടത്തേണ്ടിയിരുന്നത്. എന്നാല്‍, പുതിയ നിയമപ്രകാരം ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡില്‍ വാഹനമോടിച്ചു കാണിക്കണം. ഈ നിയമം കാറ്റില്‍പ്പറത്തിയാണ് ലൈസന്‍സുകള്‍ പുതുക്കിനല്‍കുന്നത്.




Sharing is Caring