ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്‌ആപ്പ്. ആകര്‍ഷകമായ ഫീച്ചറുകള്‍ തന്നെയാണ് മറ്റു പ്ലാറ്റ്ഫോമുകളില്‍ നിന്നും വാട്സ്‌ആപ്പിനെ വ്യത്യസ്തമാക്കിയിട്ടുള്ളത്.ഇപ്പോഴിതാ ചാനല്‍ അഡ്മിന്മാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കുന്ന പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്സ്‌ആപ്പ്. ചാനല്‍ ഉടമകള്‍ക്ക് കൂടുതല്‍ പേരെ അഡ്മിനാക്കാൻ കഴിയുന്ന ഫീച്ചറിനാണ് രൂപം നല്‍കുന്നത്.
ചാനല്‍ ഉടമകള്‍ക്ക് തിരഞ്ഞെടുത്ത ഉപഭോക്താക്കളെ അഡ്മിനാക്കാൻ കഴിയും. ഇതിനായി ഇൻവിറ്റേഷൻ അയക്കാനുള്ള ഓപ്ഷനാണ് നല്‍കുക. പരമാവധി 15 പേര്‍ക്ക് ഇൻവിറ്റേഷൻ അയക്കാനാകും. ഇതോടെ, ഉപഭോക്താവ് ഇൻവിറ്റേഷൻ ആസെപ്റ്റ് ചെയ്താല്‍ മാത്രമാണ് അഡ്മിനാകാൻ സാധിക്കുകയുള്ളൂ.അഡ്മിന്മാര്‍ക്ക് ചാനലിന്റെ പേര്, ഐക്കണ്‍, വിവരങ്ങള്‍ എന്നിവ പോലെയുള്ള വിശദാംശങ്ങള്‍ പരിഷ്കരിക്കാനാകും.

ചാനലിന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ക്കൊപ്പം, ചാനലിന്റെ ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ സജീവമായി പങ്കെടുക്കാൻ അഡ്മിന്മാര്‍ക്ക് കഴിയുന്നതാണ്. ഐഒഎസ് പ്ലാറ്റ്ഫോമിലെ വാട്സ്‌ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ ദൃശ്യമാകുന്ന ‘ഇൻവൈറ്റ് അഡ്മിൻ’ എന്ന ഓപ്ഷനിലൂടെയാണ് ചാനല്‍ ഉടമകള്‍ക്ക് മറ്റ് അഡ്മിന്മാരെ നിയമിക്കാനാവുക. ഇത് വിജയകരമായാല്‍ ഉടൻ തന്നെ ആൻഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കാനാണ് വാട്സ്‌ആപ്പിന്റെ പദ്ധതി.













