ഒന്നിലധികം ചാറ്റുകള്‍ ഒരേസമയം തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്


ഒന്നിലധികം ചാറ്റുകള്‍ ഒരേസമയം ചാറ്റുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.ഫീച്ചര്‍ തയ്യാറായാല്‍ തുടക്കത്തില്‍ വാട്‌സ്‌ആപ്പിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനിലാണ് പരീക്ഷിക്കുക.


പുതിയ ഫീച്ചര്‍ യാഥാര്‍ഥ്യമായാല്‍ ചാറ്റ് മെനുവില്‍ സെലക്‌ട് ചാറ്റ്‌സ് എന്ന ഓപ്ഷന്‍ വരും. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ, ഒന്നിലധികം ചാറ്റുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. തുടര്‍ന്ന് ഇവ മ്യൂട്ട് ചെയ്യാനോ റീഡ് എന്നോ അണ്‍റീഡ് എന്നോ മാര്‍ക്ക് ചെയ്യാനോ സാധിക്കുന്നവിധമാണ് സംവിധാനം.


വാട്‌സ്‌ആപ്പ് ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ ഭാവിയില്‍ പുതിയ അപ്‌ഡേറ്റായി ഈ ഫീച്ചര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.



Sharing is Caring