
പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യൻ പതാകയേന്തുക ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവും ടേബിള്‍ ടെന്നീസ് താരം എ.ശരത് കമലും ചേർന്ന്. ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഒളിംപിക്സില്‍ ഇന്ത്യൻ ടീമിനെ നയിക്കുക. ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ഗഗൻ നാരംഗ്.റിയോ ഒളിംപിക്സില്‍ വെള്ളിയും ടോക്കിയോയില്‍ വെങ്കലവും നേടിയ സിന്ധു രണ്ട് മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ്.
ബോക്സിങ് താരം മേരി കോമിന്റെ പിന്മാറ്റത്തെ തുടർന്നാണ് ഗഗൻ നാരംഗിനെ ഇന്ത്യൻ സംഘത്തിന്റെ തലവനാക്കിയത്.ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇന്ത്യൻ ടീം ഇത്തവണ സജീവ പ്രതീക്ഷയിലാണ്. ചൈനയും അമേരിക്കയും ജപ്പാനുമെല്ലാം കസറുന്ന ഒളിംപിക്‌സ് വേദിയില്‍ പരമാവധി മെഡല്‍ കൊയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം

