വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പരിശീലകന്‍ ഫില്‍ സിമ്മണ്‍സ് സ്ഥാനമൊഴിഞ്ഞു


വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പരിശീലകന്‍ ഫില്‍ സിമ്മണ്‍സ് സ്ഥാനമൊഴിഞ്ഞു. ട്വന്റി 20 ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ് തോറ്റു പുറത്തായതോടെയാണ് രാജി.


അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കെതിരെയായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തോല്‍വി. നവംബര്‍ 30 മുതല്‍ പെര്‍ത്തില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാകും സ്ഥാനമൊഴിയലെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു.




Sharing is Caring