വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതില്‍ ആശങ്കയുമായി കുടുംബം.നിയമനം വൈകുന്നതില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറയുന്നു.’നമുക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് മേനോന്‍ വേണമെന്ന് സര്‍ക്കാരിനോട് പറഞ്ഞിരുന്നു.
സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. പത്രത്തിലൂടെയാണ് അത് അറിഞ്ഞത്. എന്നാല്‍ രാജേഷ് എം മേനോന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെങ്കില്‍ സിബിഐയുടെ അംഗീകാരം വേണം.ഇതുവരെ അവര്‍ തീരുമാനമെടുത്തിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ വൈകിപ്പിക്കുന്നതെന്ന് അറിയില്ല. കേസ് അട്ടിമറിക്കുമെന്ന പേടിയുണ്ട്’ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.














