ലഹരിമരുന്നും തോക്കുമായി വ്‌ളോഗര്‍ വിക്കി തഗ് പാലക്കാട് അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിൽപ്പരം ഫോളോവേഴ്സ് ഉളള റീൽസ് താരം പാലക്കാട് അറസ്റ്റിൽ. കാറിൽ ലഹരിമരുന്നും തോക്കും കടത്താൻ ശ്രമിച്ചതിനാണ് വിക്കി തഗ്ഗ് എന്ന ഇൻസ്റ്റാഗ്രാം പേജ് ഉടമ വിഗ്‌നേഷ് വേണു അറസ്റ്റിലായത്. വാളയാർ ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ നിർത്താതെ പോയ വിഗ്‌നേഷിന്റെ കാർ ചന്ദ്രനഗറിൽവെച്ച് എക്സൈസ് പിടികൂടുകയായിരുന്നു. ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി പ്രമുഖ വ്‌ളോഗര്‍ വിക്കി തഗ് പിടിയില്‍. വ്‌ളോഗര്‍ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പാലക്കാട് ചന്ദ്രനഗറില്‍നിന്നാണ് എക്‌സൈസ് പിടികൂടിയത്. 40 ഗ്രാം മെത്താംഫെറ്റമിന്‍, തോക്ക്, വെട്ടുകത്തികള്‍ എന്നിവ കണ്ടെത്തി. തോക്കിനു ലൈസന്‍സുണ്ടായിരുന്നില്ല. ഗിയര്‍ ലിവറിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് മെത്താഫിറ്റമിന്‍ കണ്ടെത്തിയത്.

വ്ളോഗർ ലഹരി വസ്തുക്കളുമായി വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു എക്സൈസിന്റെ പരിശോധന.പല സ്ഥാപനങ്ങളുടെയും മോഡലായി പ്രവർത്തിച്ചിരുന്ന വിഗ്‌നേഷ് അരലക്ഷത്തോളം രൂപയാണ് സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾക്കും മറ്റും ഈടാക്കിയിരുന്നത്.നേരത്തെയും നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായാണ ഉദ്യോഗസ്ഥർ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *