വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിനം. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തില്‍ സമരം കടുപ്പിക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചുള്ള പഠനമെന്ന ആവശ്യത്തില്‍ തര്‍ക്കം തുടരുകയാണ്. തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്.
നാളെ മുതലപ്പൊഴിയില്‍ നിന്ന് കടല്‍ വഴി പോര്‍ട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് സമരസമിതിയുടെ നീക്കം. ഒപ്പം മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജനകണ്‍വെന്‍ഷന്‍ നടക്കും.

പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളായ പുനരധിവാസം, തീരശോഷണം പഠിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ ഒരു ആവശ്യത്തില്‍ പോലും സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുന്നില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.













