വിഴിഞ്ഞം തുറമുഖ സംഘർഷം ;അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡിജിപി അനില്‍കാന്ത്


വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡിജിപി അനില്‍കാന്ത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പൊലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയവരെയും കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും പൊലീസ് മേധാവി പറഞ്ഞു.ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു.


തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കും. സംഭവത്തില്‍ പൊലീസ് പക്വതയോടെ ഇടപെട്ടു. അലംഭാവം ഉണ്ടായിട്ടില്ല. കേസില്‍ തുടര്‍ നടപടി ഉണ്ടാകും. സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.




Sharing is Caring