വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ ;സംയമനം പാലിച്ച പൊലീസിന് അഭിനന്ദനം: മുഖ്യമന്ത്രി


വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സമാധാനം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. അക്രമികള്‍ എന്താണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.


ഇത്തരം അക്രമങ്ങളില്‍ വിവേക പൂര്‍വ്വം പെരുമാറിയതിലൂടെയാണ് നാടിന് സമാധാനം ഉറപ്പാക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പൊലീസിന്റെ ധീരമായ നിലപാട് കൊണ്ടാണ്. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിലാണ് വിഴിഞ്ഞത് ആക്രമണം നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




Sharing is Caring