വിഷ്ണുപ്രിയ വധക്കേസ് : പ്രതിയുടെ ജാമ്യഹർജിയില്‍ വിധി ഇന്ന്


തലശേരി:പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് മൊകേരി വള്ള്യായി കണ്ണന്‍ച്ചന്‍കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസില്‍ പ്രതി നല്‍കിയ ജാമ്യഹർ ജിയില്‍ ഇന്നു വിധി പറയും. റിമാന്‍ഡില്‍ കഴിയുന്ന മാനന്തേരി താഴെക്കളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത് (25) ആണ് ജില്ലാസെഷന്‍സ് കോടതി (ഒന്ന്) മുന്‍പാകെ ഹരജി നല്‍കിയത്.


കഴിഞ്ഞ ഒക്ടോബര്‍ 22ന് രാവിലെയായിരുന്നു കേസിനസാപ്ദ സംഭവം. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ കയറിയ പ്രതി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പാനൂര്‍ പൊലിസ് ആണ് കേസന്വേഷണം നടത്തി പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.




Sharing is Caring