വിമാന യാത്രക്കിടെ സഹയാത്രക്കാരനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ചണ്ഡിഗഡില്‍ നിന്നും കൊച്ചി യാത്രക്കിടെ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്ന് ജിബി ജെയിംസ് എന്ന യാത്രക്കാരനാണ് പരാതി നല്‍കിയത്.ഗോവ വിമാനത്താവളത്തില്‍ മൊബൈലില്‍ വീഡിയോ കണ്ടിരിക്കേ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണെന്ന് ആരോപിച്ച് മദ്യലഹരിയിലായിരുന്ന വിനായകന്‍ മോശമായി പെരുമാറിയെന്നാണ് ജിബി പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും വിമാന കമ്പനി നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.













