ബലാത്സംഗ കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


ബലാത്സംഗ കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇതേ തുചടര്‍ന്നാണ് ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്.


കേസില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കും. ശക്തമായ തെളിവുകള്‍ നിരത്തി ഹര്‍ജിയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. കഴിഞ്ഞ ദിവസം നടന്‍ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

online news portal

ഒരു മാസത്തിലധികം ഒളിവില്‍ കഴിഞ്ഞ നടന്‍ വിജയ് ബാബു ഈ മാസം ഒന്നാം തിയതിയാണ് കൊച്ചിയില്‍ എത്തിയത്. നാട്ടില്‍ എത്തിയ ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരായിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോള്‍ പരാതി ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്റെ ആരോപണം. ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ടാണ് വിദേശത്തേക്ക് പോയതെന്നും പരാതിയുടെ വിവരങ്ങള്‍ അവിടെ വച്ചാണ് അറിഞ്ഞതെന്നും നടന്‍ കോടതിയെ അറിയിച്ചു.