വിജയ് ബാബു ഇപ്പോഴും എന്റെ കരിയര്‍ നശിപ്പിക്കുകയാണ്: ആരോപണവുമായി നടി


നടനും നിര്‍മാതാവുമായ വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കകയാണെന്ന് ആരോപിച്ച് വീണ്ടും യുവനടി രംഗത്ത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പിഡിപ്പിച്ചു എന്ന് വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ നടിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വിജയ്ബാബുവിനെ പിന്തുണച്ചുവെന്ന കമന്റിനു മറുപടിയായാണ് അതിജീവിതയുടെ ആരോപണം.ഇങ്ങനെയാണു നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്.


വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷന്‍ കൊല്ലും, ബലാല്‍സംഗം ചെയ്യും, ഏതു പെണ്ണിനോടും അവനെന്തു വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്നു താനുറപ്പാക്കും. തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നതു താന്‍ അവസാനിപ്പിക്കും.




Sharing is Caring