പതിനായിരം രൂപ കൈക്കൂലി വാങ്ങിയ എക്സിക്യൂട്ടീവ് എൻജിനീയറെ കൈയോടെ പൊക്കി വിജിലൻസ്

കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇൻസ്പെക്ടറായ എക്സിക്യുട്ടീവ് ഇൻസ്പെക്ടറായ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെകെ സോളമനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. കഴിഞ്ഞയാഴ്ച ഓഫീസിൽ ആവശ്യവുമായി എത്തിയ ആളോട് പ്രതി 10000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ ബാക്കി 10000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സോമൻ ആവശ്യക്കാരനെ മടക്കി അയച്ചിരുന്നു.തുടർന്ന് ഇയാൾ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

വിജിലൻസ് നൽകിയ 10000 രൂപയാണ് പരാതിക്കാരൻ സോളമന് നൽകിയത്. സോമൻ ഇത് കൈയ്യിൽ വാങ്ങി തന്റെ പേഴ്സിലേക്ക് വെക്കുകയായിരുന്നു. മറഞ്ഞു നിൽക്കുകയായിരുന്ന വിജിലൻസ് സംഘം ഓഫീസിലേക്ക് കടന്ന് പ്രതിയെ പരിശോധിച്ച് പണം ഉടനെ തന്നെ കണ്ടെത്തി. എറണാകുളം സ്വദേശിയാണ് പരാതിക്കാരൻ. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *