തൃശൂർ കോ -ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്തിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ മലപ്പുറം പൊലീസ് പിടികൂടി. അഭിഭാഷക ചമഞ്ഞും റെയിൽവേ യിൽ ജോലി വാഗ്ദാനം ചെയ്തും നിരവധി തട്ടിപ്പുകൾ ഇവർ നടത്തിയതായാണ് കേസുകൾ. മലപ്പുറം സ്വദേശിനായായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ഇപ്പോൾ കസ്റ്റഡിയിലെടുത്തത്.വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ 9 കേസുകൾ നിലവിലുണ്ട്.
ഒരു വർഷത്തോളമായി പല പരാതികളുമുയർന്നിരുന്നു. ഇവർ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമി ക്കുകയാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് മലപ്പുറം പൊലീസ് ഇവരെ പിടികൂടിയത്.അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ഇവർ നടത്തിയതായി പറയപ്പെടുന്നു. ഡിവൈഎസ് പിയുടെ വീട്ടിൽ നിന്നാണ് നസ്രത്ത് അറസ്റ്റിലായത്. അന്വേഷണം അട്ടിമറിക്കാൻ ഡിവൈഎസ്പി ശ്രമിക്കുന്നു എന്ന് ആരോപണം ഉയർന്നിരുന്നു.













