മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് വിഡിയോ പോസ്റ്റ് ;ക്രൈം നന്ദകുമാർ അറസ്റ്റിൽ


മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് ഫേസ്ബുക്ക് വിഡിയോ പോസ്റ്റ് ചെയ്ത കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.


സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരിൽ നന്ദകുമാർ അസഭ്യ വാക്കുകൾ മുഖ്യമന്ത്രിക്കെതിരെ വായിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. ഇത് വലിയ വിമർശനം ഉയർത്തിയിരുന്നു. വാട്സ്ആപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്.


കണ്ണൂർ സ്വദേശിയായ അഹമ്മദ് എന്നയാൾ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചതാണ് പോസ്റ്റെന്ന് പറയുന്നു. എന്നാൽ സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ തുക സാധാരണക്കാരന്റേതാണെന്നും അതു തിരിച്ചടയ്ക്കണമെന്നുമെല്ലാം നന്ദകുമാർ വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.



Sharing is Caring