കൊച്ചി: മുന്‍നിര ടെലികോം സേവനദാതാവായ വി ഒടിടി രംഗത്തെ മുന്‍നിരക്കാരിലൊന്നായ സീ 5 യുമായുള്ള സഹകരണം പ്രഖ്യാപിച്ചു. ഇതോടെ വി മൂവീസ് ആന്‍റ് ടിവി ആപ്പ് പ്രതിമാസം 248 രൂപയുടെ ഒരൊറ്റ സബ്സ്ക്രിപ്ഷന്‍ വഴി 17 ഒടിടി ആപ്പുകള്‍ ലഭ്യമാക്കും. ഡിസ്നി ഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5 എന്നീ മൂന്നു മുന്‍നിര ഒടിടി പ്ലാറ്റ് ഫോമുകളും ഒരു പ്ലാനില്‍ ലഭ്യമാക്കുന്ന ഏക എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്റ്റിനേഷന്‍ ആപ്പായും ഇതോടെ വീ മൂവീസ് ആന്‍റ് ടിവി മാറും.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോണ്‍ ഐഡിയ ചീഫ് മാര്‍ക്കറ്റിങ് ഓഫീസർ അവ്നീഷ് ഖോസ്ല പറഞ്ഞു. ഉപഭോക്താക്കളുടെ ചെലവു കുറക്കുക മാത്രമല്ല വിവിധ ഒടിടി ആപ്പുകൾ പ്രത്യേകമായി സബ്സ്ക്രൈബ് ചെയ്യുന്ന ബുദ്ധിമുട്ടു കൂടി ഇതിലൂടെ ഒഴിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.














