
കെ ഫോൺ പദ്ധതിയിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സർക്കാർ ജനത്തെ കൊള്ളയടിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. മൂന്ന് നിബന്ധനകൾ ലംഘിച്ചാണ് കേബിൾ ഇടുന്നത്.കേബിൾ ചൈനയിൽ നിന്നാണ്, ഇതിന്‍റെ ഗുണ മെന്മയിൽ ഒരു ഉറപ്പുമില്ല.ഉപയോഗിക്കുന്നത് വില കുറഞ്ഞ കേബിളുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അതേ സമയം എത്ര കണക്ഷൻ കൊടുത്തു എന്ന് സർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ല.പതിനായിരം പേർക്ക് നല്‍കി എന്ന സർക്കാർ വാദം തെറ്റാണ്.
ജില്ല തിരിച്ചു സർക്കാർ കണക്ക് പുറത്തു വിടണമെന്നും വിഡി സതീശൻ പറഞ്ഞു.കെ ഫോണിലും എ ഐ ക്യാമെറയിലും നിയമ നടപടി സ്വീകരിക്കുവാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.അതിനാവശ്യമായ രേഖകൾ പദ്ധതികളുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരികയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ആരോപണങ്ങൾ പുറത്തുവരുന്നത്.

