കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസ് ജില്ല കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് ഇനി സ്വീകരിക്കാനുള്ളത്.കേസിൽ കൊല്ലം റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് ജൂലൈ ഒന്നിന് കുറ്റപത്രം സമർപ്പിച്ചിരുന്നു.
മേയ് 10നു പുലർച്ച 4.45നാണ് വന്ദന ദാസ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിൽ വൈദ്യപരിശോധനക്കായി പൊലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് പ്രതി.














