കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ സവാദ് ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ മാലയിട്ട് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആര് മാലയിട്ട് സ്വീകരിച്ചാലും ബസിലെ അതിക്രമത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പമാണ് താനെന്നാണ് സമൂഹ മാധ്യമത്തില്‍ ശിവന്‍കുട്ടി കുറിച്ചത്.അതേസമയം പരാതിക്കാരിയായ യുവതി സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയരുന്നു. എന്തിനായിരുന്നു സ്വീകരണം.
നഗ്നതാ പ്രദര്‍ശനം നടത്തിയതിനോ? സംഭവത്തിന് ശേഷം തനിക്ക് കല്ലേറും പ്രതിയ്ക്ക് പൂമാലയുമാണ് കിട്ടിയത്. തനിക്ക് ജോലി ചെയ്യാനവുന്നില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടുകയാണെന്നും നന്ദിത പറഞ്ഞു. സവാദിനെതിരേയുള്ള നിയമപോരാട്ടം തുടരുമെന്നും നന്ദിത കൂട്ടിച്ചേര്‍ത്തു.














