ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധം പുതിയ തലത്തിലേക്ക് എത്തിക്കും; ട്രംപ്


ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധം പുതിയ തലത്തിലേക്ക് എത്തിക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.2024ല്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ദീപാവലിയോട് അനുബന്ധിച്ച്‌ റിപബ്ലിക്കന്‍ ഹിന്ദു കോളീഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഹിന്ദുക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമുള്ള ബന്ധവും ട്രംപിന്റെ പ്രസംഗത്തില്‍ പരാമര്‍ശവിധേയമായി. 2024ല്‍ അധികാരത്തിലെത്തിയാല്‍ റിപബ്ലിക്കന്‍ ഹിന്ദു കൊളിഷന്റെ സ്ഥാപകനെ ഇന്ത്യന്‍ അംബാസിഡറാക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍, മത്സരിക്കുകയും വിജയിക്കുകയും ചെയ്താല്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തോടുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.


ഹിന്ദുസമൂഹത്തല്‍ നിന്ന് ഞങ്ങള്‍ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളും ഞങ്ങളെ പിന്തുണച്ചിരുന്നു. ഹിന്ദു സമൂഹത്തിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring