യുഎസിന്റെ സൈനിക ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണു


അലാസ്ക: പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹെലികോപ്റ്ററുകള്‍ അലാസ്കയില്‍ തകര്‍ന്നുവീണു. വ്യാഴാഴ്ച രണ്ട് യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ തകര്‍ന്നു വീണതായാണ് റിപ്പോര്‍ട്ട്.


ഈ വര്‍ഷം അലാസ്കയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. വ്യാഴാഴ്ച അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നുവെന്ന് യുഎസ് ആര്‍മി അലാസ്കയുടെ വക്താവ് ജോണ്‍ പെന്നല്‍ പറഞ്ഞു.


ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെ സംബന്ധിച്ച്‌ വിവരങ്ങളൊന്നും നിലവില്‍ ലഭ്യമായിട്ടില്ലെന്ന് പെനെല്‍ പറഞ്ഞു. അലാസ്കയിലെ ഹീലിക്ക് സമീപമുള്ള ക്രാഷ് സൈറ്റില്‍ രക്ഷാദൗത്യ സംഘം എത്തിയതായി യുഎസ് ആര്‍മി അലാസ്കയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

AH-64 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഫെയര്‍ബാങ്ക്‌സിന് സമീപമുള്ള ഫോര്‍ട്ട് വെയ്ന്‍‌റൈറ്റില്‍ നിന്നുള്ളതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.



Sharing is Caring