തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉടന്‍ കേരളത്തില്‍ എത്തും


തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ ഉടന്‍ എത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 2019ലെ മികച്ച വിജയം മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കും. പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ അംഗീകാരം നല്‍കും.


ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്. വിവിധ മതവിഭാഗക്കാരുടെ പിന്തുണയുണ്ട്. ജനങ്ങളുടെ സ്‌നേഹമാണ് തന്റെ ഏറ്റവും വലിയ സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയില്‍ 48 ലോക്സഭാ സീറ്റുകളാണുള്ളത്.


സംസ്ഥാനത്തെ വോട്ടെടുപ്പ് ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7, മെയ് 13, മെയ് 20 തീയതികളില്‍ അഞ്ച് ഘട്ടങ്ങളിലായി നടക്കും.ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് ഏറ്റവും വലിയ സമ്പത്തെന്നും തന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring