പാര്‍ലമെന്റ് അതിക്രമം ഗുരുതര വിഷയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സ്പീക്കറുടെ അധീനതയിലുള്ള വിഷയമാണ്. സംഭവത്തില്‍ സമിതി രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. സംഭവത്തില്‍ സ്പീക്കര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
പഴുതടച്ച സുരക്ഷയൊരുക്കുകയെന്നതാണ് ഉത്തരവാദിത്തം. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അമിത്ഷാ ആരോപിച്ചു. കേസില്‍ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യം ശക്തമാക്കിയതിനിടെയാണ് പ്രതികരണം.














