കൊച്ചി :യൂണികൊമേഴ്‌സ് ഇസൊല്യൂഷൻസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 ആഗസ്ത് 06 മുതല് 08 വരെ നടക്കും. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 25,608,512 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 102 രൂപ മുതൽ 108 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 138 ഇക്വിറ്റി ഓഹരികൾക്കും തുർന്ന് 138 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, സിഎല്‍എസ്എ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
FLASHNEWS