അണ്‍കോണ്‍ഫറന്‍സ്; 10-ാം വാര്‍ഷികാഘോഷവുമായി നാസ്‌കോം ഫയ: 80


തിരുവനന്തപുരം; ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി നോളഡ്ജ് ഗ്രൂപ്പായ ഫയ: 80 സംഘടിപ്പിക്കുന്ന മാസാന്ത സെമിനാറുകളുടെ പത്താം വാര്‍ഷികാഘോഷം ജൂണ്‍ 14ന് നടക്കും. ടെക്‌നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിങ്ങിലെ ഫയ ഫ്‌ളോര്‍ ഓഫ് മാഡ്‌നസില്‍ വൈകിട്ട് അഞ്ചിനാണ് പരിപാടി.


പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ തന്നെ നയിക്കുന്ന രീതിയിലാണ് സാധാരണ സെമിനാറുകളില്‍ നിന്ന് വ്യത്യസ്തമായി അണ്‍കോണ്‍ഫറന്‍സ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. തുറന്ന ചര്‍ച്ചകളും ആശയങ്ങളും അറിവും പങ്കുവെക്കുന്ന സെഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും.




Sharing is Caring