പലസ്തീനുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് യുക്രൈന്‍


പലസ്തീനുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് യുക്രൈന്‍. യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചാണ് പിന്തുണ അറിയിച്ചത്. ഇക്കാര്യം സെലന്‍സ്‌കി തന്നെ വെളിപ്പെടുത്തി.’കടുത്ത ആക്രമണം നേരിടുന്ന ഇസ്രയേലിനോട് യുക്രൈന്‍ ഐക്യപ്പെടുന്നു എന്നറിയിക്കാന്‍ ഞാന്‍ നെതന്യാഹുവുമായി സംസാരിച്ചു.


കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷയിലുണ്ടായേക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു.’ സെലന്‍സ്‌കി പറഞ്ഞു.




Sharing is Caring