യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ഗോള്‍മഴയില്‍ മുക്കി റയല്‍ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ പരാജയം.പ്രീക്വാര്‍ട്ടറിലെ ആദ്യ പാദജ മത്സരത്തിലാണ് റയലിന്റെ മിന്നും ജയം. റയലിനായി വിനീഷ്യസ് ജൂനിയറും കരിം ബെന്‍സേമയും ഇരട്ട ഗോള്‍ നേടിയപ്പോള്‍ എഡര്‍ മിലിറ്റാവോയും ലക്ഷ്യം കണ്ടു.
രണ്ടു ഗോളിന് മുന്നില്‍ നിന്നശേഷമായിരുന്നു ലിവര്‍പൂളിന്റെ വന്‍ തോല്‍വി. ഡാര്‍വിന്‍ ന്യൂനസ്, മുഹമ്മദ് സല എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിനുള്ളില്‍ തന്നെ ലിവര്‍പൂള്‍ രണ്ട് ഗോളിന് മുന്നില്‍ നിന്നതാണ്.

-റൊണാള്‍ഡോയെ സൗദി കൊണ്ടുപോയി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ എടുക്കുമോ? ക്ലബ്ബ് സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ ഷെയ്ഖ്
എന്നാല്‍ മത്സരത്തിന്റെ പകുതിയില്‍ തന്നെ റയല്‍ സമനില പിടിച്ചു. 21-ാം മിനിറ്റിലും 36-ാം മിനിറ്റിലും നിറയൊഴിച്ച് വിനീഷ്യസ് ജൂനിയര്‍ റയിലിനായി വലകുലുക്കി. രണ്ടാം പകുതിയില്‍ തുടക്കത്തിലേ റയല്‍ ലീഡ് പിടിച്ചു. 47-ാം മിനിറ്റില്‍ എഡര്‍ മിലിറ്റാവോയിലൂടെയാണ് മൂന്നാം ഗോള്‍ എത്തിയത്. 55-ാം മിനിറ്റിലും 67-ാം മിനിറ്റിലും സൂപ്പര്‍ താരം ബെന്‍സേമ ഗോള്‍വല നിറച്ചു.
രണ്ടാം പാദ മത്സരത്തില്‍ വമ്ബന്‍ വിജയം നേടിയാല്‍ മാത്രമേ ലിവര്‍പൂളിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാനാകൂ. മത്സരത്തിന്റെ രണ്ടാം പാദം മാര്‍ച്ച് 16 ന് മഡ്രിഡില്‍ വെച്ച് നടക്കം.













