സ്പൈഡര്‍മാന്‍ ആനിമേഷന്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിലക്കി യുഎഇ


സ്പൈഡര്‍ മാന്‍ ആനിമേഷന്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിലക്കി യുഎഇ. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് കാട്ടിയാണ് ചിത്രത്തിന്റെ പ്രദര്‍ശാനുമതി ഭരണകൂടം റദ്ദാക്കിയത്. സോണിയുടെ ആനിമേഷന്‍ സ്പൈഡര്‍ മാന്‍ വലിയ പ്രതീക്ഷയോടെയാണ് ബോക്‌സ് ഓഫീസിലേക്ക് എത്തിയിരിക്കുന്നത്.


ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ക്കായുള്ള പിന്തുണയെക്കുറിച്ചുള്ള പ്രതികരണമാണ് യുഎഇയിയെ ചൊടിപ്പിച്ചിരിക്കുന്നത്. സ്പൈഡര്‍ മാന്‍: അക്രോസ് ദ സ്‌പൈഡര്‍ വേഴ്സ് ജൂണ്‍ 22 മുതല്‍ യുഎഇയില്‍ ഉടനീളം പ്രദര്‍ശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, യു എ ഇയുടെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിക്കാനോ പ്രസിദ്ധീകരിക്കാനോ അനുവദിക്കില്ലെന്ന് യുഎഇ മീഡിയ കൗണ്‍സില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് സിനിമ പ്രതിസന്ധിയിലായത്.


ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ സിനിമാ ഓപ്പറേറ്റര്‍മാരുടെ വെബ്സൈറ്റുകളില്‍ വരാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ നിന്ന് സിനിമ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം, രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ചുംബന രംഗമുള്ള ഡിസ്‌നിയുടെ ആനിമേറ്റഡ് സിനിമ ”ലൈറ്റ് ഇയര്‍” യു.എ.ഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റില്‍ നിരോധിക്കപ്പെട്ടിരുന്നു.



Sharing is Caring