വയനാട്ടില്‍ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവര്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.പനമരത്തിനു സമീപം പച്ചിലക്കാട് തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമയും തകര്‍ന്നു .
കോഴിക്കോട് ഭാഗത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി ടോറസും യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇന്നോവയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

