മണ്ണുത്തി ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു


തൃശൂര്‍: മണ്ണുത്തിയല്‍ ദേശീയപാതയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മണ്ണുത്തി വെട്ടിക്കലിലാണ് അപകടം നടന്നത്. വയനാട് കപ്പടി സ്വദേശി മുള്ളന്‍വയല്‍ വീട്ടില്‍ അരുണ്‍ രാജ് (27), നിലമ്പൂര്‍ അരുവാകോട് പോട്ടോര്‍ ബാബു മകന്‍ കൃഷ്ണപ്രസാദ്(22) എന്നിവരാണ് മരിച്ചത്. അര്‍ധരാത്രി 12ഓടെയാണ് അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.


മണ്ണുത്തി ദേശീയപാത സര്‍വീസ് റോഡില്‍ വെട്ടിക്കലില്‍ ഹോളിഫാമിലി കോണ്‍വെന്റിന് സമീപമായിരുന്നു സംഭവം. മരിച്ചവര്‍ ഇസാഫിലെ ജീവനക്കാരാണ്. സര്‍വീസ് റോഡിലൂടെ ബൈക്കില്‍ പാലക്കാട് ഭാഗത്തേക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്. കൃഷ്ണപ്രസാദിന്റെ അമ്മ: ഷീന, സഹോദരി: കൃഷ്ണപ്രിയ.




Sharing is Caring