വടക്കാഞ്ചേരി കുണ്ടന്നൂര്‍ വെടിക്കെട്ടു പുരയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ അറസ്റ്റില്‍


തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂര്‍ വെടിക്കെട്ടു പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കുണ്ടന്നൂര്‍ സ്വദേശികളായ കള്ളിവളപ്പില്‍ ശ്രീനിവാസന്‍ (47), പുഴയ്ക്കല്‍ വീട് സുന്ദരാക്ഷന്‍ ( 54) എന്നിവരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ കാവശേരി മണികണ്ഠന്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.


അന്വേഷണ സംഘത്തില്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ. മാധവന്‍കുട്ടി, എസ്.ഐമാരായ ആന്റണി, ക്രോംസണ്‍ അരൂജ, കെ.ജെ. ജീജോ, എസ്.സി.പി.ഒമാരായ പി.വി. ബ്രിജേഷ്, ശ്രീദേവി എന്നിവരും ഉണ്ടായിരുന്നു.




Sharing is Caring